കെപിസിസി പ്രസിഡൻ്റായി ആൻ്റോ ആൻ്റണിയോ ബെന്നി ബഹനാനോ എന്ന് ചിലർ ബ്രേക്കിങ്ങ് ന്യൂസ് കൊടുത്തു തുടങ്ങിയിട്ട് അഞ്ചാറ് മാസമായിട്ടും കെ.സുധാകരൻ കെപിസിസി പ്രസിഡൻ്റായി തുടരുന്നതിൽ മരക്കള്ളൻ ചാനലിന് വല്ലാത്ത സങ്കടമാണ്. ചോദ്യചിഹ്നമിട്ട വാർത്തയായതിനാൽ ചാനലുകളിലെ തലയുടെ മൂലാധാരം തെറ്റിയ ഏതേലും ജ്യോതിഷികൾ കവടി നിരത്തിയതാകാനാണ് 61 ശതമാനം സാധ്യത. എന്നിരുന്നാലും തിരിച്ച് വിവേകമുള്ള മാധ്യമങ്ങളും ജനങ്ങളും വേറൊരു ചോദ്യം ചോദിക്കാതിരിക്കില്ല.ഉറപ്പ്.ആ ചോദ്യമിതാണ് - അത്തരമൊരു വിവരക്കേട് കോൺഗ്രസ് കാണിക്കുമോ?
ഇല്ല എന്ന് തെളിയണമേ എന്നായിരിക്കും പാർട്ടി പ്രവർത്തകരിൽ 90 ശതമാനവും പ്രാർത്ഥിക്കുക. പക്ഷെ കോൺഗ്രസായതുകൊണ്ട് അതിനപ്പുറം മണ്ടത്തരം കാണിക്കാനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല. മേൽപ്പറഞ്ഞ 2 പേർക്കും കെപിസിസി പ്രസിഡൻ്റ് എന്ന തലപ്പൊക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് യോചിച്ച പോരാട്ട വീര്യമില്ല എന്നതാണ് ജനത്തിൻ്റെ പൊതുവേയുള്ള കാഴ്ചപ്പാട്. അവർ എംപിമാർ എന്ന നിലയിൽ അവരുടെ കർത്തവ്യം കൃത്യമായി ചെയ്യുന്നവരാണ് എന്നതിന് തെളിവാണ് അവർ സ്ഥിരമായി ജയിച്ചു വരുന്നതും ഭൂരിപക്ഷം വർധിപ്പിക്കുന്നതും. എന്നാൽ കെ പി സി സി പ്രസിഡൻ്റ് സ്ഥാനം എന്നാൽ എം പി യുടെ ടെക്നിക്കാലിറ്റികൾക്കുമപ്പുറം ചില്ല ആശയങ്ങൾ ആർജ്ജവത്തോടെ കൈകാര്യം ചെയ്യുന്ന പണി കൂടിയാണ്. അത് പോരാട്ടങ്ങൾക്കും പ്രതികരണങ്ങൾക്കും തിരിച്ചടികൾക്കും ഉള്ളതും അവയ്ക്ക് , നേതൃത്വം നൽകുകയും ചെയ്യുന്ന ഒരു പദവിയാണ്. അവിടെ സാങ്കേതികത്തത്തേക്കാൾ പ്രതികരണങ്ങൾക്കും ഇടപെടലുകൾക്കും ആണ് പ്രാധാന്യം. അതിന് ആശയപരവും നിയമപരവുമായ അടിത്തറയുള്ള ഒരാളാണ് ഇക്കാലത്ത് കോൺഗ്രസിനാവശ്യം. ചങ്കൂറ്റം, അതായത് ഒറ്റയ്ക്ക് നിന്നും പോരാടാൻ ഉള്ള ചങ്കൂറ്റമാണ് കെപിസിസി പ്രസിഡൻ്റിനാവശ്യം. ആരോഗ്യമുണ്ടായിരുന്നെങ്കിൽ കെ.സുധാകരൻ തന്നെയായിരുന്നു കെപിസിസി പ്രസിഡൻ്റ് പദവിക്ക് ഇന്നും യോഗ്യൻ. പക്ഷെ ശാരീരികാരോഗ്യം പ്രതിബന്ധമായതോടെ കെ പി സി സി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ഒരു പടിയിറക്കത്തിന് സ്വയം സന്നദ്ധത പ്രകടിപ്പിച്ച് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ട് ഒരു വർഷമായിരിക്കുന്നു. സ്വയം സന്നദ്ധനായിട്ടും സുധാകരൻ്റെ പടിയിറക്കത്തിന് സമയമാകാത്തത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻ്റിന് ചില പ്രത്യേകതകളൊക്കെ വേണമെന്നും അതിന് യോജിച്ചവരെ തന്നെ നിയമിക്കണമെന്നും പാർട്ടിക്ക് നിർബന്ധമുള്ളതുകൊണ്ടാണ്. ഇതിന് വിപരീതമായ ഒരു നിയമനം നടത്തേണ്ടി വരുന്നെങ്കിൽ അത് താൽക്കാലികമായിരിക്കും. നിയമപരമായും രാഷ്ട്രീയമായും ജനകീയമായും ഒറ്റയ്ക്ക് നിന്ന് പോരാടാനുള്ള ആർജ്ജവമാണ് കെ.സുധാകരൻ്റെ കൈമുതൽ. കൂടാതെ ജയത്തിലും തോൽവിയിലും അടിയുറച്ച കോൺഗ്രസ് ബോധ്യവും. എന്നാൽ അത്തരം ഒരു ഐഡൻ്റിറ്റിയൊക്കെ ആൻ്റോയ്ക്കോ ബെന്നിക്കോ ഇല്ല എന്നാണ് പൊതുജനാഭിപ്രായം. പൊതുജനമല്ല പാർട്ടിയാണ് തീരുമാനികേണ്ടത് എന്നൊക്കെ തട്ടി മൂളിക്കാമെന്നല്ലാതെ തിരഞ്ഞെടുപ്പിൽ വോട്ടിങ്ങ് ശതമാനം പാർട്ടി നിശ്ചയിക്കും വിധത്തിൽ അല്ലാത്തിടത്തോളം പൊതുജനത്തിനും ഒരു കെ പി സി സി പ്രസിഡൻ്റിനെ കുറിച്ച് ചില കാഴ്ചപ്പാടുകൾ ആകാം. അവരത് പ്രകടിപ്പിക്കുകയും ചെയ്യും. ഇവിടെ ഈ രണ്ടു പേരുകളെ 5 ശതമാനം പോലും ജനം ഉൾക്കൊള്ളുന്നില്ല. അത് പാർട്ടിക്ക് എതിരായി മാറുമോ എന്ന ഭീതി പാർട്ടി നേതൃത്വത്തിനു മുക്ക്. ചാഞ്ചാടുന്ന ജനവികാരം കോൺഗ്രസിനെ എഴുതിത്തള്ളാൻ ശ്രമിക്കുന്നവർക്ക് വളമാകും. ഇടത്- ബി ജെ പി പ്രതിലോമ ശക്തികളോട് പോടാ എന്ന് ആക്രോശിക്കാൻ കഴിവുള്ള ഒരു കെ പി സി സി പ്രസിഡൻ്റിനെയാണ് കോൺഗ്രസ് പ്രവർത്തകരും പൊതുജനവും പ്രതീക്ഷിക്കുന്നത്. കെ സുധാകരനെന്ന പാർലമെൻ്റേറിയൻ മാത്രമല്ലാത്ത ഒരു പോരാട്ട നായകന് പകരമായി ആകരുത്തിനൊപ്പം വരുന്ന ഒരു പിൻഗാമിയെ വേണം എന്നാണ് ജനം ആഗ്രഹിക്കുന്നത്.
കാര്യം കോമഡിയായ കാരണഭൂതൻ സ്വപ്നത്തിൽ ഊരി പിടിച്ച വടിവാളുകൾക്കും പാറിപ്പറക്കുന്ന ബോംബു കൾക്കും ഇടയിലൂടെ ഇഴഞ്ഞ് പോയി ഒളിച്ച് രക്ഷപ്പെട്ടപ്പോഴും സ്വന്തം ജീവിതത്തിൽ അത്തരം നിരവധി പ്രതിസന്ധികളെ യാഥാർത്യ ലോകത്ത് അതിജീവിച്ചാണ് കെ.സുധാകരൻ ഇന്നും തലയുയർത്തിൽ നിൽക്കുന്നത്. അപ്പോൾ അതേകരുത്തുള്ള ഒരു പിൻഗാമിയാകണം വേണ്ടതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതിന്കുറച്ചു കൂടി യുവത്വവും വേണമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
കേരളത്തിൻ്റെ മുഖ്യ മന്ത്രി എന്ന് പറയപ്പെടുന്ന പിണറായി വിജയൻ സകല അഴിമതി ആരോപണങ്ങളുടെയും നിഴലിലാണ് നിൽക്കുന്നത്. ഈ അഴിമതി തണലിൽ അന്തസ്സ് പണയം വച്ചും പി ആർ ടീമിന് ബിസ്കറ്റ് എറിഞ്ഞു കൊടുത്ത് അവരെ വച്ച് മണ്ടൻമാരായി സ്വയം കീഴടങ്ങാൻ തയാറായി നിൽക്കുന്ന അണികളെ പറ്റിച്ചുമാണ് വിജയൻസ്റ്റാലിനിസ്റ്റ് ശരീരഭാഷയോടെയും കൊറിയൻ കിം മുഖഭാവത്തോടെയും ഒന്നു പിടിച്ചു നിൽക്കുന്നത്. മണ്ടൻ അണികൾക്ക് ഒരു നിമിഷം സ്വബോധം തിരിച്ചു കിട്ടിയാൽ വിജയൻ്റെ ജീവിതം ചൗഷസ്ക്യൂ ആയി മാറും. രക്ഷപ്പെട്ടാൽ അമേരിക്കയിലേക്കോയുകെയിലേക്കോ മുങ്ങാൻ എല്ലാ സംവിധാനവും ഒരുക്കി വച്ചിട്ടാണ് വിജയനും ടീമും കളത്തിലുള്ളത്. ആ വിജയനെ പിടിച്ചു നിർത്തുന്നത് വിജയൻ്റെ പഴയ കമ്യൂണിസമെന്ന കറക്കുകമ്പിനിക്ക് വേണ്ടി ഫ്രീയായി സേവനം ചെയ്യുന്ന മാധ്യമ പ്രവർത്തകർ കേരളത്തിൽ ഉണ്ടെന്നുള്ളതു കൊണ്ടാണ്.
ഏത് നിമിഷം കേരളത്തിലെ മാധ്യമങ്ങൾ ധാർമികമായി സത്യസന്ധമായ നിലപാട് എടുക്കുന്നുവോ, ആ നിമിഷം വിജയൻ ഒന്നുകിൽ കുടുങ്ങും അല്ലങ്കിൽ മുങ്ങും. ആ നിലയിലുള്ള വിജയൻ കഴിഞ്ഞ 9 വർഷമായി ട്രിപ്പീസ് കളിച്ച് ഭരണത്തിൽ നിൽപ്പാണ്. ലാവലിൻ കേസിൽ 300 കോടിയിൽ തുടങ്ങിയതാണ് ആ നിൽപ്പ്. അതിൽ അൽപം കിടുങ്ങിയത് വിജയൻ്റ മകൾ വീണ വിജയൻ്റ എക്സാലോജിക്കിനെ കുടുക്കുന്ന തെളിവുകളുമായി മാത്യു കുഴൽനാടൻ നടത്തിയ നീക്കമാണ്. മടിയിൽ കനമില്ല കനമില്ല എന്ന് തള്ളിമറിക്കുമ്പോഴും സ്വന്തം സുരക്ഷിത അഴിമതി വലയത്തിലേക്കെത്തുന്നവരെയെല്ലാം കടക്ക് പുറത്ത് എന്നലറി വിളിച്ച് ഭീകര ഭാവം അഭിനയിക്കുകയാണ് വിജയൻ ചെയ്യുന്നത്.ലാവലിൽ കേസിൽ നിന്ന് രുചി പിടിച്ചാണ് ട്രാവൻകൂർ ടൈറ്റാനിയത്തിലേക്ക് വിജയൻ ടീം നീങ്ങിയത്.ഏകദേശം 350 കോടിയിൽ അധികം സംസ്ഥാന ഖജനാവിനെ തുരന്നു കൊണ്ടു പോയ പക്കാ അഴിമതിയായിരുന്നു ടൈറ്റാനിയം സ്കാം. നല്ലവനായ ഉമ്മൻ ചാണ്ടിയെ വിജയൻ ടീം തകർക്കാൻ വേണ്ടി ഒരുക്കിയ ഒരു കെണിയായിരുന്നു ടൈറ്റാനിയം അഴിമതി. വിജയന് വിശറി തള്ളിക്കൊടുക്കുകയും പുറംചൊറിഞ്ഞു കൊടുക്കുകയും ചെയ്തിരുന്ന ആനത്തലവട്ടവും കടകംപള്ളി സുരേന്ദ്രനുമൊക്കെ ചേർന്നതായിരുന്നു ആ സ്കാം. പിന്നീടിങ്ങോട്ട് എക്സാലോജിക്ക് തട്ടിപ്പിലും കരിമണൽ തട്ടിപ്പിലും വരെ എത്തി നിൽക്കുന്നത് ടൈറ്റാനിയത്തിന് ആവശ്യമായ റോ മെറ്റീരിയൽ കരിമണലാണ് എന്ന വസ്തുതയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുകയാണ്.
ഇതൊക്കെ ചോദ്യം ചെയ്യാൻ ചങ്കൂറ്റമുള്ള ഒരു കെ പി സി സി പ്രസിഡൻ്റാണ് ഇപ്പോൾ കേരളത്തിൽ കോൺഗ്രസിന് ഉണ്ടാവേണ്ടത്. പക്ഷെ ചില മാധ്യമ മാഫിയകൾ ഒരു പൊളിറ്റിക്കൽ ട്രെൻ്റ് സെറ്റിങ് ഉണ്ടാക്കി കോൺഗ്രസ് പ്രവർത്തകർക്ക് ആവശ്യമായ ലക്ഷ്യത്തിൽ നിന്ന് സാധാരണക്കാരൻ്റെ ശ്രദ്ധയെ അകറ്റാൻ വേണ്ടിയുള്ള ശ്രമത്തിലാണ്. മാധ്യമ മാഫിയ ശക്തമാണ്. കൈരളി, റിപ്പോർട്ടർ, ജനം, ചാനൽ 18, 24, തുടങ്ങിയവയെല്ലാം ചേർന്ന് നടത്തുന്ന ശ്രദ്ധ തിരിക്കൽ പ്രക്രിയയാണ് ആൻ്റോ ആൻ്റണി, ബെന്നി ബഹനാൻ പുകഴ്ത്തലുകൾക്ക് പിന്നിലുള്ളത്. കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ ആരോഗ്യപരമായ കാരണങ്ങളാൽനേതൃത്വം സ്വയം ഒഴിവാക്കാൻ തയാറായപ്പോൾ, ആ സുധാകരനെ കേന്ദ്ര നേതൃത്വം ഇടപെട്ട് നീക്കുകയാണ് ചെയ്യുന്നതെന്ന് പ്രചരിപ്പിക്കാനും മേൽപറഞ്ഞ മാധ്യമ അധോലോകം വല്ലാത്ത ധൃതികൂട്ടുകയാണ്.സുധാകരൻ മാറുകയാണ് എന്ന് പറഞ്ഞിട്ടു പോലും അദ്ദേഹത്തെ മാറ്റി എന്ന് വരുത്തി അവഹേളിക്കുകയാണ് മാധ്യമ സിൻഡിക്കേറ്റ് ചെയ്യുന്നത്. ആ അധോലോകത്തിന് പിന്നിലെ സ്പോൺസർ അഴിമതിക്കുടയ്ക്ക് അടിയിൽ നിൽക്കുന്ന കാരണഭൂതനാണ് എന്ന് വിവരുള്ളവർക്ക് വേഗം മനസ്സിലാക്കാം. കാരണഭൂതൻ ഇപ്പോൾ ഭയപ്പെടുന്നത് മാത്യു കുഴൽനാടനെയാണ്. കാരണം വീണയുടെ കയ്യിൽ വിലങ്ങു വീണാൽ കൂട്ടിൽ കയറേണ്ടി വരുന്നത് താനാണെന്ന് കാരണഭൂതനറിയാം. അതിനാൽ താൻ നൽകുന്ന പട്ടിബിസ്ക്കറ്റ് ഒരു മടിയും കൂടാതെ കഴിക്കുന്ന ചാനലുകളെ കൊണ്ട് കുഴൽ നാടൻ കെപിസിസി പ്രസിഡൻ്റാകുന്നത് തടയാനാണ് കാരണഭൂതൻ ശ്രമിക്കുന്നത്. കെപിസിസി പ്രസിഡൻ്റാകാൻ സാധ്യതയുള്ളവരിൽ സുധാകരൻ ശുപാർശ ചെയ്തവരിൽ ഒന്നാം സ്ഥാനത്തുള്ളത് മാത്യു കുഴൽനാടനാണ് എന്ന വിവരം ചോർന്ന് കിട്ടിയപ്പോൾ മുതലാണ് കാരണഭൂതക്ക് റ കാവൽക്കാരായ മാധ്യമങ്ങൾ മാഫിയ സുധാകരനെ നീക്കും എന്ന് പ്രചരിപ്പിക്കാനും കുഴൽനാടൻ്റെ പേര് പരാമർശിക്കാതിരിക്കാനും തുടങ്ങിയത്.
നിലവിലെ സാഹചര്യത്തിൽ കെപിസിസി പ്രസിഡൻ്റായി വരേണ്ടത് ഒരു ക്രിസ്ത്യൻ വിഭാഗക്കാരനായിരിക്കണമെന്ന ഒരു കാഴ്ചപ്പാടും ഉണ്ട്. പ്രത്യേകിച്ച് കത്തോലിക്കാ വിഭാഗക്കാരൻ. കാരണം തലശ്ശേരി ബിഷപ്പും താമരശ്ശേരി ബിഷപ്പുമൊക്കെ കത്തോലിക്കാ വിഭാഗത്തിനായി പ്രത്യേക രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുമെന്ന് വരെ പറഞ്ഞത് കോൺഗ്രസിന് വെല്ലുവിളിയാകുകയാണ്. യുഡിഎഫിലെ ഇസ്ലാമിക വിഭാഗത്തിൻ്റെ അമിത സ്വാധീനമാണ് ഉള്ളത് എന്നും കോൺഗ്രസിനെ ലീഗാണ് നിയന്ത്രിക്കുന്നതെന്നുമുള്ള പ്രചാരണം ബിജെപി സിപിഎം കൂട്ടു' കെട്ട് വല്ലാതെ പ്രചരിപ്പിക്കുകയാണ്. നിർക്കോട്ടിക് ജിഹാദും ലൗ ജിഹാദും വിവാദമായപ്പോൾ വിഭാഗീയതയ്ക്ക് വഴി യി ടാതെ നീങ്ങാൻ കോൺഗ്രസ് നടത്തിയ നീക്കം കോൺഗ്രസിന് പാരയാകുകയാണ് ചെയ്തത്. വിഷയത്തിൽ വി.ഡി.സതീശൻ എടുത്ത് ചാടി ബിഷപ്പിനെതിരെ പ്രതികരിച്ചത് കോൺഗ്രസിനെതിരിഞ്ഞു കടിച്ചു. ആ അവസരങ്ങളെ മുതലെടുത്താണ് സുരേഷ് ഗോപി തൃശ്ശൂരിൽ അവതരിച്ചതും ക്രിസ്ത്യൻ വോട്ടുകൾ കമഴ്ത്തി സ്വന്തം പോക്കറ്റിലാക്കിയതും. യുഡിഎഫിൽ ലീഗിൻ്റെ ആജ്ഞാശക്തി കൂടിയത് മറ്റ് വിഭാഗങ്ങളെ പ്രകോപിപ്പിച്ചു.ലീഗിനെയും ഇസ്ലാമിസ്റ്റുകളേയും നിയന്ത്രിക്കേണ്ടത് കോൺഗ്രസാണ് എന്നിരിക്കെ അവർ കോൺഗ്രസിനെ നിയന്ത്രിക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് ഉള്ള പ്രചാരണം ഇന്നും ശക്തമാണ്. ബിജെപി- സിപിഎം അച്ചുതണ്ട് രൂപപ്പെടുകയും ചുവപ്പു നരച്ച് കാവിയിലേക്ക് ചേക്കേറുകയും ചെയ്തു തുടങ്ങിയതോടെ കോൺഗ്രസ് വിരുദ്ധത വ്യാപകമായി പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മത്സരിക്കുകയാണ്. കേരളത്തിലെ ജനം ഇസ്ലാമിനെ മനസിലാക്കാതിരുന്നതാണ് പ്രശ്നമായതെന്നും ജനാധിപത്യത്തെ ആറാം നൂറ്റണ്ടിലേക്ക് തള്ളാൽ ഇസ്ലാമിക നേരിടാൻ
നിയമങ്ങളിലൂടെ ഇവിടെ ശ്രമിക്കുകയാണെന്നും സമീപ കാല വഖഫ് വിഷയം വരെ എടുത്ത് വിവിധ സമുദായങ്ങൾ ആരോപിക്കുമ്പോൾ കോൺഗ്രസ് ഒറ്റപ്പെട്ടു പോകുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. കാരണം വഖഫിൻ്റെ പാപഭാരം കോൺഗ്രസിൽ അടിച്ചേൽപ്പിച്ചു കഴിഞ്ഞു.പ്രതികരിക്കാൻ കഴിയാതെ, ഒന്ന് ഞരങ്ങുവാൻ പോലും സാധിക്കാതെ കോൺഗ്രസ് തങ്ങളുടെ മതേതര നിരപരാധിത്വം തലയിലേറ്റി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. ഇന്ന് വഖഫിനെ പിടിച്ച് ജനത്തിനെ അടിമത്തത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നവർ നാളെ മറ്റുള്ളവരേയും തേടിയെത്തുമെന്ന് മണിപ്പൂരിനെ മറന്നും ജബൽപ്പൂരിനെ കണ്ണടച്ചും നിൽക്കുന്നവർ ഓർക്കുന്നില്ല എന്നല്ല തമസ്കരിക്കുകയാണ്. വഖഫ് എന്തായാലും ഇന്ത്യയിൽ ആവശ്യമില്ലാത്ത സംവിധാനമാണ് എന്ന് പറയാൻ കോൺഗ്രസ് നിർബന്ധിതമാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ കോൺഗ്രസ് പുതിയ ചില നിലപാടുകളിലേക്ക് ചെന്നെത്തേണ്ടതുണ്ട്. യഥാർത്ഥത്തിൽ പിന്നാക്ക മത ന്യൂനപക്ഷമെന്ന ലേബൽ സ്വീകരിച്ച് മുസ്ലീം സമുദായം വളരുകയും പിന്നീടത് ഇസ്ലാമിക വഹാബിസത്തിലേക്ക് ചുവട് വയ്ക്കാൻ ശ്രമിക്കുകയും ചെയ്തതാണ് കേരളത്തെ ബാധിച്ച പിന്തിരിപ്പൻ അവസ്ഥയ്ക്ക് കാരണമായത്. അറബി വശമല്ലാത്ത കാലത്ത് തെറ്റിദ്ധരിക്കപ്പെട്ട്
വിശ്വസിച്ചു പോയ കേരള മുസ്ലീം ജനതയും അവരെ ഇഷ്ടപ്പെട്ടിരുന്ന മറ്റൊരു സമൂഹവും ഈ നാട്ടിൽ ഉണ്ടായിരുന്നു. എന്നാൽ വഹാബിസം ബാധിച്ച് ഇസ്ലാമിക തീവ്രവാദത്തെ ന്യായീകരിക്കുന്നവരും ഇസ്ലാമികരെ ന്യായീകരിക്കേണ്ടി വരുന്ന വഹാബിസം പഠിക്കാത്ത മുസ്ലീംങ്ങളും തമ്മിലും സമാന തീവ്രവാദ നിലപാടുകളെ ന്യായീകരിക്കുന്ന ഹിന്ദുത്വവാദികളും ഏറ്റവും അധികം കാർന്നുതിന്നുന്നത് കേരളത്തെയാണിപ്പോൾ. ചരിത്രബോധമില്ലാത്ത തോ വ്യാജ ചരിത്രം മാത്രം പഠിച്ചവരോ ആയ ഒരു തലമുറ വളർന്നു വരാൻ അവസരമൊരുക്കി കൊടുത്ത കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ മാത്രം കുറ്റം പറഞ്ഞാൽ തീരില്ല. ഈ അവസ്ഥ സൃഷ്ടിക്കുന്നതിൽ സിപിഎമ്മിനൊപ്പം കോൺഗ്രസിനും തുല്യമായ പങ്കുണ്ട്.അടുത്ത തലമുറയെ ചരിത്രബോധത്തോടെ വാർത്തെടുക്കാൻ ശ്രമിക്കാതെ വെറും ഗ്രൂപ്പുകളിയുടെയും അതിൻ്റെ മുതലെടുപ്പുകളുടെയും മാത്രം ജന്മങ്ങളാകാൻ അവസരമൊരുക്കുന്നതിൽ കോൺഗ്രസ് നേതൃത്വം കാണിച്ച അപരാധത്തിന് വില കൊടുത്തേ മതിയാകൂ. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഏതെങ്കിലും പോഷക സംഘടന പോലും തുടർച്ചയായിട്ടല്ലങ്കിൽ പോലും വല്ലപ്പോഴുമെങ്കിലും ചരിത്ര- പ്രവർത്തന ബോധവൽക്കരണം സംഘടിപ്പിക്കാൻ ശ്രമിക്കാതെ തായം കളിച്ചു കളഞ്ഞതിൻ്റെ ഫലം.
പാർട്ടിയുടെ ഈ ദുസ്ഥിതി മാറാൻ പുതിയ ആക്ടീവ് നേതൃത്വം വേണം. കൂടെ നിൽക്കുന്നവർപാലം വലിച്ചാലും കുലുങ്ങാതെ ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ ചരിത്രവും നിയമവും രാഷ്ട്രീയവും പോരാട്ടവും നടത്താനാകുന്ന ഒരു കെപിസിസി പ്രസിഡൻ്റ് കേരളത്തിനാവശ്യമുണ്ട്. ആ നിലയ്ക്ക് നോക്കിയാൽ അത്തരമൊരാൾ മാത്യു കുഴൽനാടനാണ്. ഇന്നത്തെ പശ്ചാത്തലത്തിൽ നിയമസഭയ്ക്കകത്തും കോടതികളിലും ഒരേ സമയം പോരാടേണ്ടി വരും. നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്ന് പറയാനും നിയമസഭയ്ക്കകത്തും സഭയ്ക്ക് പുറത്തും പ്രശ്നങ്ങളെ നേരിടുമെന്നും പറയാൻ ആർജ്ജവമുള്ള ഒരാൾ. അതാലോചിച്ചാൽ ഉത്തരം കുഴൽനാടൽ എന്ന് പറയാവുന്നത് തന്നെയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 3 ശതമാനത്തോളം ക്രിസ്ത്യൻ വോട്ടുകൾ കോൺഗ്രസിന് നഷ്ടപ്പെട്ടു എന്നാണ് ഏകദേശ കണക്ക്. കാസ, ഒഐഒപി, എഎപി, സ്വതന്ത്ര കർഷക ലേബൽ പതിപ്പിച്ചവർ തുടങ്ങിയ വിവിധ പിന്തിരിപ്പൻ ശക്തികളും കോൺഗ്രസിനെതിരെ പ്രവർത്തിച്ചതാണ് കോൺഗ്രസിന് ലഭിക്കേണ്ടിയിരുന്ന കൃസ്ത്യൻ വോട്ടുകളിൽ 3 ശതമാനം കുറയാൻ കാരണമായത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പക്ഷെ കോൺഗ്രസിൻ്റെ പെട്ടിയിൽ വോട്ട് കൃത്യമായി വീണു. അതു കൊണ്ടാണ് വൻ ഭൂരിപക്ഷം കിട്ടിയത്. എന്നാൽ തൃശൂരിൽ സുരേഷ് ഗോപി താമര ചിഹ്നത്തിൽ വിജയിച്ചു.പക്ഷെ സംഭവിച്ചത് കൃസ്ത്യൻ വോട്ടുകൾ ചിതറിപ്പോയി. തൃശൂരിലെ കൃസ്ത്യാനികൾ സുരേഷിനും താമരക്കും വോട്ട് ചെയ്തുവെന്ന പ്രചാരണം ഭാഗികമായി ശരിയാണ്. തൃശൂരിൽ സുരേഷിൻ്റെ പെട്ടിയിൽ വീണ വോട്ടുകളിൽ ബിജെപിയുടേതല്ലാത്ത വോട്ടുകളിൽ 30 ശതമാനത്തോളം മാത്രമാണ് കൃസ്ത്യൻ വോട്ടുകൾ ഉള്ളത്. ബാക്കി പകുതി ഉറച്ച സി പി എം വോട്ടുകളാണ്. അപ്പോൾ സുരേഷ് എങ്ങനെ വിജയിച്ചു? കൃസ്ത്യൻ വോട്ടുകളിൽ 40 ശതമാനത്തോളമാണ് ചിതറിപ്പോയത്. അതൊക്കെ കോൺഗ്രസിനു കിട്ടുന്ന വോട്ടുകളായിരുന്നു. ആ വോട്ടാണ് കെ.മുരളീധരനെ തോൽപ്പിച്ചത്. പക്ഷെ ആ വോട്ടുകൾ മുഴുവനും കിട്ടിയത് സുരേഷിനല്ല.വെറും 30 ശതമാനമാണ് സുരേഷിന് കിട്ടിയത്. ചിതറിപ്പോയ വോട്ടിൻ്റെ ബാക്കി 70 ശതമാനം എവിടെ പോയി? അത് സിപിഐ സ്ഥാനാർത്ഥി സുനിൽകുമാറിൻ്റെ പെട്ടിയിലാണ് വീണത്. അപ്പോൾ സുനിൽകുമാർ വൻ ഭൂരിപക്ഷത്തോടെ വിജയിക്കേണ്ടതല്ലേ? ആണ്. പക്ഷെ സുനിൽകുമാറും തോറ്റു. അതെങ്ങനെ സംഭവിക്കും? കോൺഗ്രസിനോട് പ്രതിഷേധിച്ച്, സുരേഷ് ഗോപിക്ക് കൊടുക്കാതെ, സുനിൽകുമാറിൻ്റെ പെട്ടിയിലേക്ക് ചിതറിപ്പോയ കൃസ്ത്യൻ വോട്ടുകളിൽ 70 ശതമാനത്തോളം വീണിട്ടും ജയിച്ചില്ല സുനിൽ കുമാർ ! തോറ്റു സുനിൽ കുമാർ. എങ്ങനെ? ഉത്തരം ലളിതം. സിപിഐക്കാരനായ സുനിൽകുമാറിൻ്റെ പെട്ടിയിൽ വീഴേണ്ടിയിരുന്ന സിപിഎം വോട്ടുകളിൽ നിശ്ചിത ശതമാനം വോട്ടുകൾ സുരേഷ് ഗോപിയുടെ പെട്ടിയിലാണ് വീണത്.! സുരേഷ് ഗോപിയെ വിജയിപ്പിച്ചതിൻ്റേയും കോൺഗ്രസിനെ പരാജയപ്പെടുത്തിയതിൻ്റെയും പേര് ദോഷം ക്രിസ്ത്യൻ വോട്ടുകൾക്ക് കിട്ടുന്ന കാഴ്ചയാണ് കേരളം കാണുന്നത്. സുരേഷ് ഗോപിയെ തൃശൂരിൽ മത്സരിപ്പിച്ചതും മാതാവിന്റെ കിരീടം കൊടുത്തതും പൂരം കലക്കിയതും ഒക്കെ സിപിഎമ്മും ബിജെപിയും തമ്മിൽ നടത്തിയ ഒന്നാം തരം കുതിരക്കച്ചവടമായിരുന്നു.
Who will be the next KPCC president? Will the marakallan media decide?